Kerala
തിരുവനന്തപുരം: വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Kerala
തൃശൂർ: കൈയിൽ പിച്ചച്ചട്ടിയേന്തി ഗതാഗതമന്ത്രിയുടെ തിരുവനന്തപുരത്തുള്ള വസതിക്കുമുമ്പിൽ ഭിക്ഷയാചിച്ചു പ്രതിഷേധസമരത്തിനൊരുങ്ങി വാഹന പുകപരിശോധനാകേന്ദ്രം ഉടമകളും ടെക്നീഷന്മാരും.
നവംബർ ഒന്നിനാണു സമരം. ഇതിന്റെ തുടർച്ചയായി കെഎസ്ആർടിസി തുടങ്ങാനിരിക്കുന്ന വാഹന പുകപരിശോധനാകേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുകപരിശോധനാകേന്ദ്രങ്ങൾ ചെറുകിടവ്യവസായമായി കണക്കാക്കി സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, ഒരുവർഷം കാലാവധിയുള്ള പെട്രോൾ വാഹനങ്ങളുടെ വെട്ടിക്കുറച്ച ഫീസ് പുനഃക്രമീകരിക്കുക, വാഹൻ പിയുസി സൈറ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊലൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് വർക്കിംഗ് പ്രസിഡന്റ് ഗിരിഷ് പാലാഴി, ജനറൽ സെക്രട്ടറി ഷിബിൻ, വൈസ് പ്രസിഡന്റുമാരായ വിപിൻദാസ്, സജീവൻ പള്ളായിൽ, ലത സുരേഷ് എന്നിവർ പങ്കെടുത്തു.